26ാംമത് സംസ്ഥാന തയ്ക്വാന്‍ഡോ ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം

26ാംമത് സംസ്ഥാന തയ്ക്വാന്‍ഡോ ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം

കോഴിക്കോട്: 26ാംമത് സംസ്ഥാന തയ്ക്വാന്‍ഡോ ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് വി.കെ.കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കേരള സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ സ്‌പോട് സ്‌കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ അദ്ധ്യക്ഷം വഹിച്ചു.
തയ്ക്വാന്‍ഡോ ഫെഡറേഷന്‍ ഒബ്‌സര്‍വര്‍ സ്റ്റാലാന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സിക്രട്ടറി മാസ്റ്റര്‍ രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചന്ദ്രിക എഡിറ്റര്‍ . കമാല്‍ വരദൂര്‍ , സംസ്ഥാന വൈസ് പ്രസിഡന്റ് ടി. അനന്തകുമാര്‍, ട്രഷറര്‍. എം. അബ്ദുള്‍ നാസര്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍, അനിതസത്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് . സിക്രട്ടറി ശരത്കുമാര്‍, സംസ്ഥാന സിഇഒ മാസ്റ്റര്‍ അജി എന്നിവര്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരസമര്‍പ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ എ. മൂസ ഹാജി സ്വാഗതവും, ടെക്.ചെയര്‍മാന്‍ ഗോപിനാഥ് പി .സി നന്ദിയും പറഞ്ഞു.

26ാംമത് സംസ്ഥാന തയ്ക്വാന്‍ഡോ ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം

 

Share

Leave a Reply

Your email address will not be published. Required fields are marked *