നിങ്ങളുടെ ജോലി എന്തായാലും അസ്വസ്ഥതയുണ്ടാക്കുന്ന പരിപാടിയാണ് ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുക എന്നത്. ശമ്പള വര്‍ദ്ധനവ് ചോദിക്കാനുള്ള ശരിയായ സമയം, സംഭാഷണം എങ്ങിനെ ആരംഭിക്കും, ചോദിക്കുന്നത് തിരിച്ചടി ആവുമോ എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ നിങ്ങളെ കുഴക്കാന്‍ സാധ്യതയുണ്ട്. ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് നിങ്ങളെ ശരിയായ അവസരത്തില്‍ ശരിയായ രീതിയില്‍ ശമ്പള വര്‍ദ്ധനവ് ചോദിയ്ക്കാന്‍ സഹായിക്കും.
ശമ്പളവര്‍ദ്ധനവ് ചോദിക്കാനുള്ള ആദ്യ പടിയാണ് ശരിയായ സമയം തിരഞ്ഞെടുക്കുക എന്നത്. ത്രൈമാസികമോ വാര്‍ഷികമോ ആയ അവലോകന യോഗങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ മീറ്റിംഗുകള്‍ കമ്പനിക്കുള്ള നിങ്ങളുടെ സംഭാവനയെക്കുറിച്ച് സംസാരിക്കാനും ചെയ്ത ജോലിക്ക് പ്രതിഫലം ചോദിക്കാനുമുള്ള അവസരങ്ങളാണ്. ഇത് നിങ്ങളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനുള്ള ഒരു ഔപചാരിക ക്രമീകരണമാണ്, അതിനാല്‍ നിങ്ങളുടെ പ്രകടനത്തിനനുസരിച്ച് വര്‍ദ്ധനവ് ആവശ്യപ്പെടാനുള്ള നല്ലൊരു അവസരമാണിത്.
അടുത്ത ഘട്ടം നിങ്ങളുടെ നേട്ടങ്ങളും പ്രകടനവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുക എന്നുള്ളതാണ്. നിങ്ങളുടെ ടീമിന് വേണ്ടിയുള്ള ഒരു സുപ്രധാന പ്രോജക്റ്റ്/ടാസ്‌ക് നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ശമ്പള വര്‍ദ്ധനവ് ചോദിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. പ്രോജക്റ്റ്/ടാസ്‌ക്കില്‍ നിങ്ങളുടെ പങ്കിന്റെ രൂപരേഖ നല്‍കാനും നിങ്ങള്‍ ടീമിലേക്ക് ചേര്‍ക്കുന്ന മൂല്യം പ്രദര്‍ശിപ്പിക്കാനും ഇത് വഴി സാധിക്കും.
നിങ്ങള്‍ക്ക് ഏതെങ്കിലും അവാര്‍ഡുകള്‍ ലഭിക്കുകയോ നിങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ ഏതെങ്കിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലോ അത് ശമ്പള വര്‍ദ്ധനവ് ചോദിയ്ക്കാന്‍ നല്ലൊരു സമയമാണ്. നിങ്ങളുടെ യോഗ്യതകള്‍ വിലയിരുത്തുമ്പോള്‍, നിങ്ങളുടെ വിദ്യാഭ്യാസം, വര്‍ഷങ്ങളുടെ അനുഭവം, നിങ്ങളുടെ നിലവിലെ തൊഴിലുടമയ്ക്കായി നിങ്ങള്‍ ജോലി ചെയ്ത വര്‍ഷങ്ങള്‍, നിങ്ങളുടെ കമ്പനിയിലേക്ക് കൊണ്ടുവരുന്ന ഏതെങ്കിലും പ്രത്യേക കഴിവുകള്‍ എന്നിവ തൊഴില്‍ദാതാക്കള്‍ പരിശോധിക്കും. പ്രോജക്റ്റിലെ നിങ്ങളുടെ റോളിന്റെ രൂപരേഖയോ നിങ്ങളുടെ നേട്ടങ്ങള്‍/അവാര്‍ഡുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയോ ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ട കൃത്യമായ എല്ലാ ഡോക്യുമെന്റേഷനുകളും നിങ്ങളുടെ പക്കല്‍ ഉണ്ടെന്നു നിങ്ങള്‍ ഉറപ്പാക്കണം.
സമൂഹത്തിലെ ശമ്പള പ്രവണതകള്‍ അന്വേഷിച്ചു അതില്‍ നിങ്ങളുടെ പ്രത്യേക ജോലിയുടെ ശമ്പള പ്രവണതകള്‍ മനസ്സിലാക്കുന്നത് നിങ്ങളുടെ ശമ്പള വര്‍ധന സാധ്യതകളെ മികച്ചതാക്കാന്‍ സഹായിക്കും. നിങ്ങളുടെ ജോലിയുടെ ശരാശരി ശമ്പള പരിധി അറിയുന്നതിലൂടെ, ആ ശമ്പള പരിധിക്കുള്ളില്‍ ഒരു വര്‍ദ്ധനവ് നിങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാം.
അവസാനമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ശമ്പള വര്‍ദ്ധനവ് വിഷയം നിങ്ങളുടെ മേലധികാരികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് അവരോട് എങ്ങിനെ സംസാരിക്കണം എന്നത് ശരിക്കും പരിശീലിക്കുക എന്നതാണ്. ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുക, നിങ്ങള്‍ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പരിശീലിക്കുക, നിങ്ങളുടെ എല്ലാ ഉത്തരങ്ങളും രേഖകളും തയ്യാറാക്കുക. വര്‍ദ്ധനയ്ക്കുള്ള കാരണങ്ങളും നിങ്ങള്‍ എന്തിനാണ് യോഗ്യരാകുന്നതെന്നും വിശദീകരിക്കാന്‍ ഇത് സഹായിക്കും.
അടുത്ത തവണ നിങ്ങളുടെ വര്‍ദ്ധനയെക്കുറിച്ച് ബുദ്ധിമുട്ടുള്ള സംഭാഷണം ഉണ്ടാകുമ്പോള്‍ ഈ ഘട്ടങ്ങള്‍ പരീക്ഷിച്ചുനോക്കൂ!