ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ സോപാനം സംഗീതം അവതരിപ്പിച്ചു

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ സോപാനം സംഗീതം അവതരിപ്പിച്ചു

കോഴിക്കോട്: ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിതമായ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച സോപാനസംഗീതം ഭക്തര്‍ക്ക് വേറിട്ട അനുഭവമായി. ആതിര വിജയ്, തൃഥി സുരേഷ് എന്നീ പെണ്‍കുട്ടികളാണ് ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് ക്ഷേത്രത്തില്‍ സോപാനസംഗീതം അവതരിപ്പിച്ചത്. മുന്‍കാലങ്ങളില്‍ സോപാനസംഗീതത്തില്‍ സ്ത്രീസാന്നിധ്യം ഒട്ടും ഇല്ലായിരുന്നെങ്കിലും സമീപകാലത്ത് ധാരാളം സ്ത്രീകള്‍ സോപാനസംഗീത രംഗത്തേക്ക് കടന്നുവരുന്നുണ്ട്. എങ്കിലും സ്ത്രീകള്‍ ക്ഷേത്ര സോപാനത്തില്‍ ഇടയ്ക്ക കൊട്ടി പാടാറുള്ളത് തീരെ കുറവാണ്. സ്ത്രീകള്‍ക്ക് സോപാനത്തില്‍ കൊട്ടിപ്പാടാന്‍ അവസരം നല്‍കി മാതൃകയാവുകയാണ് സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരയണ ഗുരുവിനാല്‍ പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രം. ആതിര പന്ത്രണ്ടാം ക്ലാസ്സ്, തൃഥി ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ്. ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന വാദ്യകലാപഠന കേന്ദ്രമായ സോപാനം വാദ്യകലാസംഘത്തില്‍ നിന്നും ഗുരു മേളകലാരത്‌നം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിലാണ് ഇരുവരും സോപാനസംഗീതം പഠിച്ചത്.

 

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പെണ്‍കുട്ടികള്‍ സോപാനം സംഗീതം അവതരിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *