കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്‌നാടിന്റെ പൊലീസിന്റെ പിടിയില്‍

കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്‌നാടിന്റെ പൊലീസിന്റെ പിടിയില്‍

കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്‌നാടിന്റെ പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാര്‍ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

നെയ്യാറ്റിന്‍കര മുതല്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറില്‍നിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ അമ്പിളിയില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളില്‍ പ്രതിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *