കെ. ഗോപാലന്‍ ജനപ്രതിനിധികള്‍ക്ക് മാതൃക- ഡോ; എംപി പത്മനാഭന്‍
കോഴിക്കോട്: സ്വതന്ത്ര സമര സേനാനിയും മുന്‍ എംപിയുമായിരുന്ന കെ ഗോപാലന്‍ ഇക്കാലത്തെ ജനപ്രതിനിധികള്‍ക്ക് മാതൃകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ.എംപി പത്മനാഭന്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കെ ഗോപാലന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ഗോപാലന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായാണ് ജീവിച്ചിരുന്നത്. അദ്ദേഹം ജനങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്ന നേതാവായിരുന്നു. ഇന്നത്തെ എംപിമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട്. അവര്‍ക്ക് രാജകീയ സൗകര്യം വരെ ലഭ്യമാണ്. എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ സൗകര്യമുണ്ട്. എംപിമാര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ഇതില്‍ നിന്നെല്ലാം വിഭിന്നന്നായിരുന്നു കെ ഗോപാലന്‍. ഇന്ന് ഏതെങ്കിലും എംപിമാര്‍ ജനങ്ങള്‍ക്കിടയില്‍ നടന്ന് പൊതുപ്രവര്‍ത്തനം നടത്തുമോ എന്നദ്ദേഹം ചോദിച്ചു. കെ ഗോപാലനെ പോലുള്ള മഹാന്മാരെ മാതൃകയാക്കാന്‍ എത്ര ജനപ്രതിനിധികള്‍ തയ്യാറാകും. കെ ഗോപാലന്‍ ലളിത ജീവിതത്തിനുടമയായിരുന്നു. ഏതെങ്കിലും
ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ചില്ല. അദ്ദേഹം ജനങ്ങള്‍ക്കായി പോരാടിയ എംപി ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് കെ ഗോപാലനെ ആദരിക്കാന്‍ സമൂഹം മറന്നു. വ്യക്തികള്‍ കര്‍മ്മരംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ അവരെ ആദരിക്കണമെന്ന് ഡോ. എംപി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
ഒഎസ്എന്‍എസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഷെവ. സിഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സി റിവ്യു ചീഫ് എഡിറ്റര്‍ പിടി നിസാര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടിഎം സത്യജിത്ത് പണിക്കര്‍, സുനില്‍ കുമാര്‍ കോഴിക്കോട്, ഡോ. പികെ ജനാര്‍ദനന്‍, ശ്രീകല സതീഷ്, പട്ടുപാലം, എം വിനയന്‍, യുകെ സജിനി, മഞ്ചു പിവി, ശ്രീകല വിജയന്‍ എന്നിവര്‍ സംസാരിച്ചു.