ഗുലാം ഹുസൈന് സ്വീകരണം നല്‍കി

ഗുലാം ഹുസൈന് സ്വീകരണം നല്‍കി

ഗുലാം ഹുസൈന് സ്വീകരണം നല്‍കി

തിരുവമ്പാടി: ലോക കേരള സഭ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഗുലാം ഹുസൈന്‍ കൊളക്കാടന്‍ എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പൊന്നാട അണിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിപി ജോയ് കോടഞ്ചേരി അനുമോദന പ്രസംഗം നടത്തി. റസാഖ് കൊടിയത്തൂര്‍, ടി കെ സ്വാമി മുക്കം, അബ്ദുല്‍ മജീദ് കാരശ്ശേരി, അലി കാരശ്ശേരി, സുബ്രഹ്‌മണ്യന് മുക്കം,യൂസുഫ് പുതുപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുള്ള കുമാരനല്ലൂര്‍ സ്വാഗതവും അലി കാരശ്ശേരി നന്ദിയും പറഞ്ഞു.

പ്രവാസ ലോകത്തിന്റെ നിസ്സാര്‍ത്ഥ സേവനത്തിന് സര്‍ക്കാര്‍ നല്‍കിയ അംഗീകാരമാണ് ലോക കേരള സഭ അംഗത്വമെന്നതെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. നാടിനും പ്രവാസ ലോകത്തും കൂടുതല്‍ ഉണര്‍വേകി പ്രവര്‍ത്തിക്കാന്‍ ഉള്ള ഊര്‍ജം ഉണ്ടാവട്ടെയെന്ന് പി പി ജോയ് അനുമോദന പ്രസംഗത്തില്‍ സൂചിപ്പിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണവും സ്‌നേഹവും ഉണ്ടാവണമെന്നും പ്രവാസ ലോകത്തിന്‍ വേണ്ടി കിട്ടിയ അംഗീകാരം പ്രവാസ ലോകത്തിന് സമര്‍പ്പിക്കുന്നു എന്ന് മറുപടി പ്രസംഗത്തില്‍ ഗുലാം ഹുസൈന്‍ കൊളക്കാടന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *