ശ്രീനിവാസന്‍ വധക്കേസിലും പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസിലും 17 പേര്‍ക്ക് ജാമ്യം

ശ്രീനിവാസന്‍ വധക്കേസിലും പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസിലും 17 പേര്‍ക്ക് ജാമ്യം

ശ്രീനിവാസന്‍ വധക്കേസിലും പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസിലും 17 പേര്‍ക്ക് ജാമ്യം

 

കൊച്ചി: പാലക്കാട് ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടര്‍ന്നെടുത്ത കേസിലും എന്‍ഐഎക്ക് തിരിച്ചടി. ഇരു കേസുകളിലുമായി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാനടക്കം 17 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍.ഐ..എ വാദം തള്ളിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, അബ്ദുള്‍ റൗഫ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. സാക്ഷിമൊഴികള്‍ മാത്രം അടിസ്ഥാനമാക്കി പ്രതി ചേര്‍ത്തവര്‍ക്കാണ് ജാമ്യം.ശ്രീനിവാസന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പി.എഫ്.

സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോന്‍, സൈനുദ്ദീന്‍, പി കെ ഉസ്മാന്‍,സി.ടി.സുലൈമാന്‍, രാഗം അലി ഫയാസ് ,അക്ബര്‍ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്ദാലി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ സംസ്ഥാനം വിടുപോകരുത്,പാസ്‌പോര്‍ട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍.

മൊബൈല്‍ ഫോണിലെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ജാമ്യം നിഷേധിച്ച കരമന അഷറഫ് മൗലവി, അബ്ദുള്‍ റൗഫ്, അബ്ദുല്‍ സത്താര്‍, യഹിയ കോയ തങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തി. രാജ്യദ്രോഹ കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *