ഖാസി ഫൗണ്ടേഷന്‍ ‘നമ്മളൊന്ന് ‘ ഐക്യത്തിന്റെ വിളംബരമായി
പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുവാന്‍ എല്ലാ വിട്ട് വീഴ്ചകളും ചെയ്ത് ഒന്നിച്ച് നീങ്ങണമെന്ന് മത സാംസ്‌കാരിക നേതാക്കള്‍ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാണ് നമ്മുടെ നാടിന്റെ സൗന്ദര്യമെന്നും അതിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുമെന്നും, അത്തരം ശക്തികളെ തിരിച്ചറിയാന്‍ നമുക്കാകണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഖാസി ഫൗണ്ടേഷന്‍ ഈ ദിനോടനുബന്ധിച്ച് ഹോട്ടല്‍ ഹൈസണില്‍ സംഘടിപ്പിച്ച ‘നമ്മളൊന്ന് ‘ സ്‌നേഹ സംഗമം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.അഹമ്മദ് ദേവര്‍കോവില്‍ ങഘഅ,സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
പ്രമുഖ പണ്ഡിതന്‍ ഡോ.ഹുസൈന്‍ മടവൂര്‍ നമ്മളൊന്ന് സന്ദേശം നല്‍കി. കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി, സ്വാമി നരസിംഹാനന്ദ, റവറന്റ്.ഫാദര്‍ സി.കെ.ഷൈന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ അബ്ദുറഹിമാന്‍, ഡോ.ഐ.പി. അബ്ദുസ്സലാം, ഖാസി ശൈഖ് മുസ്തഫ വജ്ഹി, ആര്യാടന്‍ ഷൗക്കത്ത്, പി.എന്‍.അബ്ദുലത്തീഫ് മദനി, വിജയ് സിങ്ങ്പദംസി, ഡോ.കെ.മൊയ്തു, ഡോ.സി.എം. നജീബ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.