സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് 13കാരി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചത്. തോട്ടട രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ(13) ആണ് മരിച്ചത്. 13കാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് പരിശോധനാ ഫലം പുറത്തുവന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂണ്‍ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി, തലവേദ?ന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയില്‍ കഴിഞ്ഞത്. രോ?ഗത്തിന്റെ ഉറവിടം അന്വേഷിച്ചുവരുകയാണ്.