കേരളപ്രവാസി അസോസിയേഷന് യുഡിഎഫിന്റെ ഭാഗം: രാജേന്ദ്രന് വെള്ളപാലത്ത്
കോഴിക്കോട്: കേരള പ്രവാസി അസോസിയേഷന് യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫ് മുന്നണിയിലെടുക്കാന്‍ തീരുമാനിച്ച യുഡിഎഫ് നേതൃത്വത്തോട് നന്ദിപറയുന്നതായും കേരള പ്രവാസി ചെയര്മാന് രാജേന്ദ്രന് വെള്ളപാലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെപിഎയുടെ പിന്തുണ നിരുപാധികമായാണ് നല്‍കിയത്. നാലരലക്ഷത്തോളം മെമ്പര്‍മാര്‍ കെപിഎക്കുണ്ട്. പ്രവാസികള്‍ നേതൃത്വം നല്കുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയപാര്‍ട്ടിയാണ് കെപിഎ. യുഡിഎഫിന്റെ ഭാഗമാകുന്നതോടെ പ്രവാസികളുടെ ഉന്നമനം ഉറപ്പാക്കാനും, ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെറി രാജു (ജന.സെ)മന്‍സൂര്‍ മണ്ണില്‍ കോഴിക്കോട് (ജില്ല സെക്ര),സനല്‍ ബി മഞ്ഞക്കോട്ട്( നാഷണല്‍ കൗണ്‍സില്‍ അംഗം), സുരേഷ് സി ജില്ല വൈസ് പ്രസി.) എന്നിവരും പങ്കെടുത്തു.