വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി: പിആര്‍ നാഥന്‍

വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി: പിആര്‍ നാഥന്‍

വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി: പിആര്‍ നാഥന്‍

 

വടകര: വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ് കെ ആശുപത്രിയിലാണ് ചെറുകഥ സമാഹാരം വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഹരീന്ദ്ര നാഥിന് (ചരിത്ര ഗ്രന്ഥ രചയിതാവ്) നല്‍കി പ്രകാശനം ചെയ്തു. ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകള്‍ ജീവിതങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്. അദ്ദേഹത്തിന്റെ കഥകള്‍ കുടുംബസമേതം ഇരുന്ന് വായിക്കാവുന്നവയാണ്. ഒരു കഥയിലും അശ്ലീലം ഇല്ല. നേരിയ ഫലിത സ്വഭാവ ഭാഷയാണ് രചനകളിലുള്ളത്. എഴുതുവാന്‍ ബുദ്ധിമുട്ടുള്ളതാണ് ചെറുകഥകള്‍. ഉസ്മാന്‍ ഒഞ്ചിയം സ്വന്തം ജീവിതം വ്യക്തമാക്കിയ എഴുത്തുകാരനാണദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടത്തനാട് ലിറ്ററേച്ചര്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അദ്ധ്യക്ഷത വഹിച്ചു.

ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി മുഖ്യാതിഥിയായിരുന്നു. കുഞ്ഞിപ്പ പുതുപ്പള്ളി (ഗാന രചയിതാവ് ) പുസ്തക പരിചയം നടത്തി. എംകെ ഉസ്മാന്‍ (സിറ്റിസണ്‍ ഗ്രൂപ്പ് കോഴിക്കോട്) പീപ്പിള്‍സ് റിവ്യൂ സ്‌പെഷല്‍ സപ്ലിമെന്റ് പി സഫിയക്ക് (സംസ്ഥാന വനിതാ വിങ് പ്രസിഡന്റ് ലഹരി നിര്‍മാര്‍ജന സമിതി) നല്‍കി പ്രകാശനം ചെയ്തു. വടയക്കണ്ടി നാരായണന്‍ (കവി), അബ്ദുള്ളക്കോയ കണ്ണങ്കടവ് (വചനം ബുക്‌സ് കോഴിക്കോട്), അലി കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി ഓര്‍മത്തണല്‍ ), റൂബി (നാടക സംവിധായകന്‍), യുസഫ് എം.കെ (സാമൂഹ്യ പ്രവര്‍ത്തകന്‍ ), ഇബ്രാഹിം പി.കെ (സാമൂഹ്യ പ്രവര്‍ത്തകന്‍), റഹീസ നൗഷാദ് (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്), പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ ആശംസകള്‍ നേര്‍ന്നു. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തി. ഉസ്മാന്‍ ഒഞ്ചിയത്തെ ടീം വെള്ളികുളങ്ങരക്ക് വേണ്ടി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. ഇപ്റ്റ വടകര മണ്ഡലം സെക്രട്ടറി റഷീദ് ടിപി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *