ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി അനുസ്മരണം
കോഴിക്കോട്: സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ‘ പ്രഥമ പ്രസിഡന്റും ആയിരുന്ന ജസ്റ്റീസ് വി.ബാലകൃഷ്ണ ഏറാടിയെ അനുസ്മരിച്ച് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ‘മൗലികാവകാശങ്ങളും കടമകളും ഇന്ത്യന്‍ ഭരണഘടനയില്‍’ എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിച്ചു. വിജയികളായ ശ്രേയ ഹരീഷ്, ശിഖാ ആന്‍ പ്രദീഷ് എന്നിവര്‍ക്കുള്ള ഉപഹാരം ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടിയുടെ ജന്മദിനത്തില്‍ വെസ്റ്റ്ഹില്‍ ഡാഫോഡില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബൂണല്‍ മുന്‍ വൈസ് ചെയര്‍മാന്‍ കെ.വി. സച്ചിദാനന്ദന്‍ സമ്മാനിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടേയും ധാര്‍മ്മികമൂല്യങ്ങളുടേയും സത്ത സംരക്ഷിക്കുന്നതിന് അത്തരം കാര്യങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പാള്‍ എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി പ്രസിഡന്റ് പി.ഐ. അജയന്‍, ഹെഡ്മിസ്ട്രസ്സ് റീനാ പി കെ, സെക്രട്ടറി പത്മനാഭന്‍ വേങ്ങേരി എന്നിവര്‍ പ്രസംഗിച്ചു.