ദര്‍ശനം ഗ്രന്ഥശാലയില്‍ ഒരു മാസം നീളുന്ന യോഗ – മെഡിറ്റേഷന്‍ ക്ലാസ് ആരംഭിച്ചു

ദര്‍ശനം ഗ്രന്ഥശാലയില്‍ ഒരു മാസം നീളുന്ന യോഗ – മെഡിറ്റേഷന്‍ ക്ലാസ് ആരംഭിച്ചു

ദര്‍ശനം ഗ്രന്ഥശാലയില്‍ ഒരു മാസം നീളുന്ന യോഗ – മെഡിറ്റേഷന്‍ ക്ലാസ് ആരംഭിച്ചു

കോഴിക്കോട്: സാമൂഹത്തിനും വ്യക്തിക്കും യോഗ എന്ന ഈ വര്‍ഷത്തെ മുഖ്യ വിഷയം ഉയര്‍ത്തിപ്പിടിച്ച് കളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന യോഗ – മെഡിറ്റേഷന്‍ പരിശീലനം ആരംഭിച്ചു. എന്‍ ഐ ടി യോഗ & ഹോളിസ്റ്റിക് വെല്‍നസ് സെന്റര്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി പ്രൊഫ. വര്‍ഗ്ഗീസ് മാത്യു ഉദ്ഘാനം ചെയ്തു. കനാല്‍ വ്യൂ റസിഡന്റ്‌സ് അസോസിയേഷന്റെയും ദര്‍ശനം യുവതയുടെയും സംയുക്ത സഹകരണത്തോടെയാണ് പരിശീലനം. കനാല്‍ വ്യൂ പ്രസിഡന്റ് എ സുധീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി, ബാലവേദി മെന്റര്‍ പി തങ്കം, കനാല്‍ വ്യൂ ജോയിന്റ് സെക്രട്ടറി ബിന്ദു ബാലു, വൈസ് പ്രസിഡന്റ് ലീല , ദര്‍ശനം യുവത കണ്‍വീനര്‍ പി ദീപേഷ് കുമാര്‍, മുഖ്യ പരിശീലകന്‍ കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ മുളുകുളം സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ പ്രവര്‍ത്തക അശ്വതി രാമന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ചേവായൂര്‍ പോനയില്‍ പ്ലസ് ടൂ വിജയി പി അരികയ്ക്ക് പ്രൊഫ. വര്‍ഗീസ് മാത്യൂ കൈമാറി. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും ബാലവേദി മെന്റര്‍ പി ജസീലുദീന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *