‘എഴുത്ത് ഒരു ഹീലിംഗ് പ്രോസസ് ആകുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഒഞ്ചിയത്തിന്റെ കഥകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും’
എഴുത്ത് ഒരു ഹീലിംഗ് പ്രോസസ് ആകുന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.
രണ്ട് മനുഷ്യര്‍ തമ്മിലുള്ള അകലങ്ങളില്‍ തന്നെ അവരുടെ അടുപ്പത്തിന്റെ അളവ് കോലുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ഉസ്മാന്‍ എഴുതുമ്പോള്‍ എല്ലാ അകലങ്ങളിലും പ്രത്യക്ഷത്തില്‍ കാണാത്ത അടുപ്പങ്ങളുടെ സ്‌നേഹ ബന്ധിതമായ കാണാ ചരടുകളുണ്ടെന്ന് നമുക്ക് തോന്നുന്നു. പ്രവാസത്തിന്റെ ഏറ്റവും ശാന്തമായ പുറന്തോടുകള്‍ക്ക് കീഴില്‍ അസ്വസ്ഥമായ ജീവിത കഥനങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ പേറുന്ന ആഖ്യാനങ്ങളാണ് ഉസ്മാന്റെ കഥകള്‍. ഭാവനയുടെ ഏതെങ്കിലും അപര ലോകത്ത് സെറ്റ് ചെയ്ത ജീവിതങ്ങളല്ലത്. വായനക്കാരന്റെ ഏറ്റവും അടുത്തുള്ള ജീവിതങ്ങളാണെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലമാണ് ഉസ്മാന്റെ കഥകളുടെ ജീവനും ജീവിതവും. വിവിധങ്ങളായ വൈകാരിക ഭാരങ്ങളുടെ സംഘര്‍ഷ ഭൂമികകള്‍ക്ക് നടുവില്‍ നിന്ന് കഥ പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഓരോ കഥകള്‍ക്കൊടുവിലും പ്രശാന്ത സുരഭിലമായ ഒരാകാശക്കീറില്‍ തെളിയുന്ന പ്രത്യാശയുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ വായനക്കാരന്റെ ഹൃദയ ഭിത്തിയില്‍ വിരിഞ്ഞു നില്‍പ്പുണ്ടാകും. ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ പുതിയ കഥാ സമാഹാരത്തിന് എല്ലാ ആശംസകളും നേരുന്നു.
ലത്തീഫ് മെഹഫില്‍