സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിലും വായനയെ കൈവിടാതിരിക്കാന്‍ പുതു തലമുറ ശ്രദ്ധിക്കണം. പി. അനില്‍
വായനയിലൂടെ ലഭിക്കുന്ന അറിവ് കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പി. അനില്‍ പറഞ്ഞു. കോഴിക്കോട് ബിലാത്തിക്കുളം ഗവണ്മെന്റ് യു. പി. സ്‌കൂളില്‍ വായന ദിനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തിലും വായനയെ കൈവിടാതിരിക്കാന്‍ പുതു തലമുറ ശ്രദ്ധിക്കണം. നല്ല പുസ്തകങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവുകള്‍ ജീവിത വിജയത്തിന് പരമ പ്രധാനമാണ്.അത് വിദ്യാര്‍ത്ഥികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂളിലെ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അനുരാധ തായാട്ട് നിര്‍വഹിച്ചു.പ്രധാന അദ്ധ്യാപിക കെ. ബിന്ദു. കെ. എസ്.സതീഷ്. എം. സി . ഷീബ.കെ. കെ.രശ്മി. എം. ടി.ദീപ എന്നിവര്‍ സംസാരിച്ചു.