സര്‍ഗാത്മകതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍

സര്‍ഗാത്മകതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍

എല്ലാപ്രവാസി എഴുത്തുകാരും തങ്ങളുടെ ദേശനഷ്ടത്തെ സ്വന്തം സത്യാന്വേഷണത്തിനും ആത്മവിഷ്‌കാരത്തിനുമുള്ള ഉപാധിയായാണ് വീക്ഷിക്കുന്നത്. ഗൃഹാതുരത്വ മുണര്‍ത്തുന്ന തീഷ്ണ സ്മരണകളാണ് പ്രവാസ രചനകളെ വ്യതിരിക്തവും ജനകീയവുമാക്കുന്നത്. പിറന്നുവീണ വീടും നാടും ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളും നഷ്ടപ്പെട്ട് ഏകാന്തവും തിക്തവുമായ ലോകത്തിലേക്ക് എടുത്തെറിയപ്പെടുന്ന ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം സര്‍ഗാവിഷ്‌കാരങ്ങള്‍ പലതലങ്ങളില്‍ സാന്ത്വനവും സമാശ്വാസവുമാണ്. പുതിയ സാങ്കേതിക വിദ്യ വാര്‍ത്താവിനിമയ രംഗത്ത് സൃഷ്ടിച്ച വിപ്ലവാത്മകമായ പുരോഗതി ഗൃഹാതുരത്വത്തെ പതിയെ പതിയെ നിഷ്പ്രഭമാക്കുകയാണ്. കഥ പറയല്‍ ജീവിത നിയോഗമാക്കി തെരഞ്ഞെടുത്ത ഒരു പ്രവാസി എഴുത്തുകാരന്‍ അനുഭവങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഇന്ന് നിര്‍ബന്ധിതനാവുകയാണ്. ഒഞ്ചിയം ഉസ്മാന്‍ എന്ന കൃതഹസ്തനായ കഥയെഴുത്തുകാരന്‍ ഈ പരിമിതികളെയെല്ലാം തന്റെ സര്‍ഗ്ഗ വൈഭവത്താല്‍ മറികടക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ‘എസ് കെ ആശുപത്രിയിലാണ്’ എന്ന കഥാസമാഹാരം. എം കൃഷ്ണന്‍ നായര്‍ എന്ന നിരൂപണ രംഗത്തെ കുലപതി എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് സാഹിത്യ വാരഫലം എന്ന പംക്തിയില്‍ ഒഞ്ചിയം ഉസ്മാന്‍ ഒരിയാനയുടെ രചനകളെ വിധേയമാക്കി എന്നത് തന്നെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ വലിയ നേട്ടമാണ്.

സര്‍ഗാത്മകതയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍

പി ഹരീന്ദ്രനാഥ്‌

Share

Leave a Reply

Your email address will not be published. Required fields are marked *