കുട്ടികള്‍ ചോദ്യം ചോദിക്കുന്നവരായി വളരണം: ശ്രീലത രാധാകൃഷ്ണന്‍

കുട്ടികള്‍ ചോദ്യം ചോദിക്കുന്നവരായി വളരണം: ശ്രീലത രാധാകൃഷ്ണന്‍

കുട്ടികള്‍ ചോദ്യം ചോദിക്കുന്നവരായി വളരണം: ശ്രീലത രാധാകൃഷ്ണന്‍

 

കാരന്തൂര്‍: പഴയ നന്മയും പുതിയ നന്മയും കോര്‍ത്തിണക്കിയ മനുഷ്യരായി കുട്ടികള്‍ വളരണമെന്ന് സാഹിത്യകാരി ശ്രീലത രാധാകൃഷ്ണന്‍ പറഞ്ഞു.. കാരന്തൂര്‍ എസ് ജി എം എ എല്‍ പി സ്‌കൂളില്‍ വായനാദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഓരോ കുട്ടിയും ഓരോ വിത്താണ് അത് സ്വയം മുളക്കും, എന്നാല്‍ വളരാനുള്ള വെള്ളവും വളവും പുറത്തുനിന്ന് ലഭിക്കണം അതാണ് വായനയിലൂടെ ലഭിക്കുന്നത്. ഉത്തരം മാത്രം പഠിക്കുന്ന കുട്ടികളാവാതെ ചോദ്യം ചോദിക്കുന്ന കുട്ടികളായി വളരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹെഡ്മിസ്ട്രസ് രോഷ്മ ജി,അധ്യാപകരായ അബ്ദുറഹ്‌മാന്‍ കെഎം, ജിഷ കെ എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കളും സംബന്ധിച്ചു. വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം, ഗ്രന്ഥശാല സന്ദര്‍ശനം, വായന മത്സരം, സാഹിത്യക്വിസ്, കവിതാലാപനം എന്നിവയും നടക്കുമെന്ന് ഹെഡ്മിസ്ട്രസ് രോഷ്മ ജി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *