പുസ്തകങ്ങൾ നമ്മുടെ ആയുധങ്ങൾ: വടയക്കണ്ടി നാരായണൻ

പുസ്തകങ്ങൾ നമ്മുടെ ആയുധങ്ങൾ: വടയക്കണ്ടി നാരായണൻ

പുസ്തകങ്ങൾ നമ്മുടെ ആയുധങ്ങൾ: വടയക്കണ്ടി നാരായണൻ

പേരാമ്പ്ര: ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഉപകരിക്കുന്ന ആയുധങ്ങളാണ് പുസ്തകങ്ങൾ എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ പറഞ്ഞു. ഒലിവ് പബ്ലിക് സ്കൂളിലെ ‘ദേശീയ വായന വാരാചരണം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പരിചയം, ബോധവൽക്കരണം, ബുക്ക് റിവ്യൂ, നഴ്സറി വിദ്യാർത്ഥികളുടെ അമ്മമാർക്കായി ‘അമ്മ വായന’ തുടങ്ങി വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത്. പ്രിൻസിപ്പൽ കെവി ജോർജ് അധ്യക്ഷനായി. റെജ് വഫാത്തിമ ‘പാത്തുമ്മയുടെ ആട്’ എന്ന പുസ്തകത്തെ കുറിച്ചുള്ള റിവ്യൂ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ കെ നഫീസ, അക്കാദമിക് കോ-ഓഡിനേറ്റർ പി സി ബിനീഷ്, അധ്യാപകരായ മിനി ചന്ദ്രൻ, രജില കാപ്പുമ്മൽ, കെ ഹബീബ്, രമ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പടം: ഒലിവ് പബ്ലിക് സ്കൂളിലെ ദേശീയ വായന വാരാചരണം വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *