ആസ്റ്റർ മിംസ് അക്കാദമി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 22ന്
മലപ്പുറം: ആസ്റ്റർ മിംസ് അക്കാദമി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 22ന് ശനിയാഴ്ച പുളിക്കൽ പി വി സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ചടങ്ങിൽ ബി എസ് സി നഴ്സിംഗ്, എം എസ് സി നഴ്സിംഗ്, ബി എസ് സി – എം എൽ ടി, എം എസ് സി- എം എൽ ടി , ബി സി വി ടി, ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി,മാസ്റ്റേഴ്സ് ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെയുളള കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ നൂറ്റീ ഇരുപത് വിദ്യാർത്ഥികൾക്ക് പദ്മഭൂഷൺ നമ്പി നാരായണൻ, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി,ഡോ.ഖദീജ മുംതാസ് തുടങ്ങിയവർ ബിരുദം കൈമാറും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
വിദ്യാഭ്യാസത്തെ വിശാല വീക്ഷണകോണിൽ കണ്ടുകൊണ്ട് ആരോഗ്യ സംരക്ഷണത്തെ സമീപിക്കാനും, വിദ്യർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ മികച്ചറോളിലേക്ക് എത്തിക്കുവാനും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ മിംസ് അക്കാദമിയുടെ പ്രവർത്തനമെന്നും അതുകൊണ്ട് തന്നെ മികച്ച വിജയം കൈവരിച്ചാണ് ഓരോ വിദ്യാർത്ഥികളും അവരുടെ ബിരുദം സ്വീകരിക്കുന്നതെന്നും അക്കാദമി ഡീൻ ഡോ.അസ്സുമ ബീവി പറഞ്ഞു. പത്ര സമ്മേളനത്തിൽ ആസ്റ്റർ മിംസ് അക്കാദമി ഡീൻ ഡോ.അസ്സുമ ബീവി,നഴ്സിംങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷീജ സി വി,മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ പ്രൊഫ. സുഹാസ് കെ ടി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേധാവി പ്രൊഫ.രഞ്ജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. മധു ടി, കോഴിക്കോട് മിംസ് ഹോസ്പിറ്റൽ സി ഒ ഒ ലുഖ്മാൻ പൊൻമടത് തുടങ്ങിയവർ പങ്കെടുത്തു.