കണ്ണൂരില്‍ എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുന്നു: വി.ഡി സതീശന്‍

കണ്ണൂരില്‍ എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുന്നു: വി.ഡി സതീശന്‍

കണ്ണൂരില്‍ എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുന്നു: വി.ഡി സതീശന്‍

തിരുവനന്തപുരം: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കുടില്‍ വ്യവസായം പോലെയാണ് ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടു എത്ര പാര്‍ട്ടിക്കാരുടെ കയ്യും കാലും പോയി. തൊഴിലുറപ്പ് സ്ത്രീകള്‍, കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

തലശേരിയില്‍ തേങ്ങ പെറുക്കുന്നതിനിടെ വയോധികന്‍ സ്ഫോടനത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സതീശന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെ എറിയാന്‍ ഉണ്ടാക്കിവെച്ച ബോംബാണ് പൊട്ടിയത്. സി.പി.എം നേതാക്കള്‍ കുടപിടിച്ചുകൊടുക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ പരസ്പരം എറിയാനാണ് ബോംബ് കരുതിവെച്ചതെന്നും സതീശന്‍ ആരോപിച്ചു.

ക്രിമിനലുകളെ രക്തസാക്ഷികളാക്കി മാറ്റുകയാണ്. 32 പേര്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടു. അവരെ സി.പി.എം മഹത്വവല്‍ക്കരിക്കുകയാണ്. തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ച ശേഷമാണ് പൊലീസ് വന്നത്. ബോംബ് നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ പറയുമ്പോഴാണ് പൊലീസ് വന്ന് കാര്യങ്ങള്‍ ചെയ്യുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പൊലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണ്. പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതിയതുപോലെ ചില പറമ്പുകളില്‍ സ്റ്റീല്‍ ബോംബ് ഉണ്ട് എന്ന് എഴുതിവെക്കണമെന്നും സതീശന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *