കോപ അമേരിക്കയില്‍ എക്‌സ്ട്രാ ടൈം ഫൈനലില്‍ മാത്രം
2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റ് മറ്റന്നാല്‍ പുലര്‍ച്ചെ ആരംഭിക്കാന്‍ ഇരിക്കുകയാണ്. കോപ അമേരിക്കയുടെ ഫൈനലില്‍ മാത്രമെ എക്‌സ്ട്രാ ടൈം ഉണ്ടാവുകയുള്ളൂ. ബാക്കി നോക്കൗട്ട് മത്സരങ്ങള്‍ സമനിലയില്‍ ആയാല്‍ നേരെ പെനാള്‍ട്ടിയിലേക്ക് ആകും പോവുക.
90 മിനിറ്റിനു ശേഷവും സമനിലയിലായ നോക്കൗട്ട് ഘട്ട മത്സരങ്ങള്‍ യൂറോ കപ്പിലും ലോകകപ്പിലും അധിക സമയത്തേക്ക് പോകുന്നത് ആണ് കാണാറ്. ആ പതിവ് കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ഉണ്ടാകില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം എന്നിവ സമനിലയിലായാല്‍ കളി നേരെ പെനാല്‍റ്റി കിക്കിലേക്ക് പോകും.
എന്നാല്‍ ഫൈനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ കളി അധിക സമയത്തേക്ക് പോലും. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്നാല്‍ ഷൂട്ടൗട്ടിലേക്ക് കളി എത്തും. 21ആം തീയതി പുലര്‍ച്ചെ അര്‍ജന്റീനയും കാനഡയും തമ്മിലുള്ള മത്സരത്തോടെ ആകും ടൂര്‍ണമെന്റ് ആരംഭിക്കുക.