ഖാസി ഫൗണ്ടേഷന് 5-ാമത്തെ ആംബുലന്‍സ് കൈമാറി
കോഴിക്കോട്: തെക്കേപ്പുറത്തെ ഹോം കെയര്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനും, തീരദേശമുള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് ആശുപത്രികളിലേക്ക് സൗജന്യ സര്‍വ്വീസ് നടത്തുന്നതിനുമായി ഖാസി ഫൗണ്ടേഷന് കുറ്റിച്ചിറയിലെ സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി സെന്ററിന്ന് നല്കുന്ന ആംബുലസിന്റെ ഫ്ലാഗ് ഓഫ് കര്‍മം അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഖാസി ഫൗണ്ടേഷന് ചെയര്മാന് ഡോ കെ.കുഞ്ഞാലി, കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍,സുലൈമാന്‍ സേട്ട് സെന്റര്‍ വൈസ് ചെയര്മാന് പാലക്കണ്ടി മൊയ്തീന്, ആര് ജയന്ത് കുമാര്‍, പിടി ആസാദ്, റംസി ഇസ്മയില്‍, എം മുസമ്മില്‍, സിഎ ഉമ്മര്‍കോയ എന്നിവര്‍ പങ്കെടുത്തു. ഖാസി ഫൗണ്ടേഷന് കനിവ് പദ്ധതിയിലൂടെ പുറത്തിറക്കുന്ന 5-ാമത്തെ ആംബുലന്‍സാണിത്.