മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ എക്സ്പോ പ്രദർശനം ഈ മാസം 23 വരെ നീട്ടി

മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ എക്സ്പോ പ്രദർശനം ഈ മാസം 23 വരെ നീട്ടി

മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ എക്സ്പോ പ്രദർശനം ഈ മാസം 23 വരെ നീട്ട

കോഴിക്കോട്: കഴിഞ്ഞമാസം 10-ാം തീയതി കോഴിക്കോട് കാലിക്കറ്റ് സെൻ്ററിന് സമീപം പ്രദർശനം ആരംഭിച്ച അണ്ടർ വാട്ടർ ടണൽ എക്സ്പോയുടെ പ്രദർശനം ജനാഭിലാഷം കണക്കിലെടുത്ത് ഈ മാസം 23 വരെ നീട്ടിയതായി സംഘാടകർ കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചു സാമൂഹ്യവിരുദ്ധരുടെ കുത്തിത്തിരിപ്പുകളെ ജനം പുചിച്ചു തള്ളിയും വൻ ജനപങ്കാളിത്തത്തോടെ പ്രദർശനം നടന്നുവരികയാണ്.

ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നിരവധിയായ എക്‌സിബിഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്ന പ്രദർശനമാണ് കോഴിക്കോട് നടക്കുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് വന്ന് ലോകോത്തര ട്രെയ്ന‌ർമാർ പരിശീലിപ്പിച്ച ജലകന്യകകളും നമ്മുടെ കേരളത്തിൽ പരിശീലനം കഴിഞ്ഞ് പൂർത്തിയാക്കിയ സ്കൂ‌ബ ഡൈവേഴ്‌സും ആണ് പ്രദർശനത്തിന് മാറ്റുരയ്ക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ കഴിയുന്ന ലോകോത്തര നിലവാരത്തിലുള്ള അത്ഭുതയിനം മത്സ്യ ങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ നൂറിലധികം വിവിധ സ്റ്റാളുകളും അതിഗംഭീരമായി മുന്നേറുകയാണ്.

കോഴിക്കോടിനു പുറമേ വയനാട്, മലപ്പുറം, പാലക്കാട്, കാസർഗോഡ്, തൃശ്ശൂർ എന്നീ ജില്ലകളിൽ നിന്നും ആളുകൾ പ്രദർശനം കാണുവാൻ എത്തുന്നു എന്നുള്ളത് പ്രത്യേകതയാണ്. അഞ്ച് വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും 120 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂളുകളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ അൻപത് ശതമാനം ഇളവ് ലഭിക്കും. അംഗപരിമിതി ഉള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *