ഇ.സി.ജി ശില്പശാല സംഘടിപ്പിച്ചു

ഇ.സി.ജി ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ഐ.എം.എ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷനേഴ്‌സ് (സി.ജി.പി) വിഭാഗം ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഇ.സി.ജി ശില്പശാല സംഘടിപ്പിച്ചു. വിവിധ സാഹചര്യങ്ങളിലെ ഇ.സി. ജി. വ്യതിയാനങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. ഐ.എം.എ സി.ജി.പി കോഴിക്കോട് ശാഖയും ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും കാര്‍ഡിയോളജി വിഭാഗവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.
എൈ.എം.എ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്രാഞ്ചിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഡോ.വി.ജി. പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാലകള്‍ മെഡിക്കല്‍ പ്രാക്ടീസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ്‌ദ്ദേഹം പറഞ്ഞു. ജില്ലയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ.പി.കെ.അശോകന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഐ.എം.എ സി.ജി.പി. അസി. ഡയറക്ടര്‍ ഡോ.ബേബി സുപ്രിയ, സെക്രട്ടറി ഡോ.ജിതിന്‍. ജി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. പി.പി.വേണുഗോപാലന്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. 43 യുവ ഡോക്ടര്‍മാര്‍ പങ്കെടുത്ത ശില്പശാലയില്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ നിന്നായി ഡോ.മുഹമ്മദ് ഷാഫി, ഡോ. വിമല്‍ കോശി തോമസ്, ഡോ.ഷെബിന്‍ അല്‍ത്താഫ് അലി, ഡോ. ഇജാസ് അഹമ്മദ്, ഡോ. സുദീപ് കോശി കുരിയന്‍, ഡോ. ജലീല്‍.കെ.കെ, ഡോ. വിനീത്.എന്‍, ഡോ.അഹമ്മദ് ഷാഫി, ഡോ.വിനോത് കുമാര്‍, ഡോ.പോള്‍ പീറ്റര്‍, ഡോ.ബീന, ഡോ.അന്‍വര്‍.കെ, ഡോ.ഷംനമോള്‍.കെ തുടങ്ങിയവര്‍ 16 സ്‌കില്‍ സ്റ്റേഷനുകളിലായി പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കി.

 

 

 

 

ഇ.സി.ജി ശില്പശാല സംഘടിപ്പിച്ചു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *