കോഴിക്കോട് : ഗൂഗിള്‍ പേ വഴി കൊടുത്ത പണത്തിന് തെളിവ് ഉണ്ടായിട്ടും സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ നിയമ നടപടിയിലൂടെ നേടിയെടുത്ത കാക്കൂര്‍ സ്വദേശിനി ഫെബിന റമീസിന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേന്‍ നേതൃത്വത്തില്‍ ആദരിച്ചു.കല്ലായ് റോഡ് വുഡീസ് ഹോട്ടലില്‍ നടന്ന അനുമോദന ചടങ്ങില്‍
ഓര്‍ഗനൈസേന്‍ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുല്‍ കരീം മൊമെന്റോ നല്‍കി ഫെബിന റമീസിനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി ബാബു കെന്‍സ അധ്യക്ഷത വഹിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ
അശ്വിനി അജീഷിനെ അനുമോദിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ ജയന്ത് കുമാര്‍ , ജില്ലാ സെക്രട്ടറി എം മുജീബ് റഹ്‌മാന്‍ ,
ട്രഷറര്‍ ടി ലതീഷ് , സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, ജോയിന്റ് സെക്രട്ടറി പ്രൊഫ . വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫെബിന കോഴിക്കോട് നഗരത്തിലെ മാളില്‍ നിന്നും ചെരുപ്പ് വാങ്ങിയത്. 1000 രൂപ വില വരുന്ന ചെരുപ്പിന് ഗൂഗിള്‍ പേ വഴി പണം നല്‍കി. എന്നാല്‍ പണം ക്രെഡിറ്റായില്ലന്ന് പറഞ്ഞ് ചെരുപ്പ് നല്‍കാന്‍ കടക്കാരന്‍ തയ്യാറായില്ല. തുടര്‍ ദിവസങ്ങളില്‍ കടയില്‍ എത്തിയപ്പോള്‍ അപമാനിച്ച് മടക്കി അയച്ചു. ഫെബിന ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. പണം ചെരുപ്പ് വാങ്ങിയ ദിവസം തന്നെ ക്രെഡിറ്റായതായി കണ്ടെത്തി. വീണ്ടും കടയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇ മെയില്‍ വഴി അക്കൗണ്ടിലേക്ക് പണം കയറിയിട്ടില്ലന്നായിരുന്നു മറുപടി. ആയിരം രൂപയല്ലെ .വേണേല്‍ കേസ് കൊട് … ഈ പ്രതികരണം കേട്ടതോടെ നിയമ പോരാട്ടം തുടങ്ങുകയായിരുന്നു. എല്ലാ രേഖകളും വെച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കി. രണ്ട് മാസത്തിനുള്ളില്‍ ഹിയറിംങ് നടത്തി .
പണം സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ചെരുപ്പിന്റെ തുകയും ഫെബിന അനുഭവിച്ച മാനസിക വിഷമവും പരിഗണിച്ച് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുന്ദമംഗലത്തെ കണ്‍സ്യൂമര്‍ കോടതി വിധിച്ചു .
‘ഇത് മാതൃകയാകട്ടെ … അതിനാണ് ആദരമെന്ന്
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേന്‍ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുല്‍ കരീം പറഞ്ഞു.
ഗൂഗിള്‍ പെ വഴി നഷ്ടമായ പണം തിരികെ
നേടിയെടുത്തു;ഫെബിനയ്ക്ക് കണ്‍സ്യൂമര്‍
പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ആദരം