ഗാന്ധി പ്രതിമ അനാച്ഛാദനവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും നടത്തി

ഗാന്ധി പ്രതിമ അനാച്ഛാദനവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും നടത്തി

എന്‍.എന്‍ കക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മുക്കം മുഹമ്മദ് പ്രതിമ അനാച്ഛാദനം നിര്‍വ്വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ സിജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷാജി തച്ചയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശില്പം രൂപകല്പന ചെയ്ത ഗുരുകുലം ബാബുവിനെ ആദരിച്ചു. ലോസ് ആഞ്ചല്‍സില്‍ വെച്ച് നടന്ന അന്താരാഷ്ട സയന്‍സ് കോണ്‍ഗ്രസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നീരജ് എന്‍ ആദിത്യന്‍ കെ.ടി എന്നിവരെയും പ്ലസ് ടു, എസ്എസ്എല്‍സി, എന്‍ എം എം എസ്, എല്‍ എസ് എസ് ,യു എസ് എസ് ഉന്നതവിജയികളെയും ഉപഹാരം നല്‍കി അനുമോദിച്ചു

ഗ്രാമപഞ്ചായത്തംഗം ആര്‍ കെ ഫെബിലാല്‍, ടി ദേവാനന്ദന്‍, ടി ഷാജു സി.കെ വിനോദന്‍,പൊന്നൂര് ഉണ്ണി, കുട്ട്യാലി നെറ്റിയാട്ട്, എന്‍ മുരളീധരന്‍ ,റജിന, സിജുരാജ്, റിജു കുമാര്‍ കെ.സി, ലീനഎന്നിവര്‍ ആശംസ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ഗോപി ടി കെ സ്വാഗതവും എച്ച്.എം ഇന്‍ചാര്‍ജ് ഡെയ്‌സി ലൂക്കോസ് നന്ദിയും രേഖപ്പെടുത്തി.

 

 

 

ഗാന്ധി പ്രതിമ അനാച്ഛാദനവും
ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *