ലോക രക്തദാന ദിനം നാളെ

ലോക രക്തദാന ദിനം നാളെ

നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

 

നോളജ് സിറ്റി: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നാളെ മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മര്‍കസ് ലോ കോളജിലെയും മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെയും എന്‍ എസ് എസ്, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് മുറമ്പാത്തി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മിഹ്റാസ്- മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ്് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എം വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെ മിഹ്റാസ് ആശുപത്രിയില്‍ വെച്ചാണ് നടക്കുന്നത്. വിശദവിവരങ്ങള്‍ക്കായി 9539 351 038, 9947 190 916, 9745 126 030, 9645 933 934 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

 

ലോക രക്തദാന ദിനം നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *