കോഴിക്കോട്: കേരളാ സമ്മിറ്റ് ഒക്ടോബര്‍12,13,14 തിയതികളില്‍ ബീച്ചില്‍ വെച്ച് നടക്കുമെന്ന് ഫിക കമ്പനി ക്യുറേറ്റര്‍ മുഹമ്മദ് റാബിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പരിപാടിയില്‍ ലോകപ്രശസ്തരായ ഇന്ത്യയിലെയും വിദേശത്തെയും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പങ്കെടുക്കും.
150-ലധികം പ്രശസ്തരായ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും, 6000 ല്‍ അധികം ആളുകള്‍ പങ്കെടുക്കുകയും ചെയ്യും. കൂടാതെ വര്‍ക്ക്ഷോപ്പുകള്‍, മത്സരങ്ങള്‍, നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനെ കുറിച്ച് കൂടുതല്‍ പഠിക്കാനും പുതിയ അറിവുകള്‍ നേടാനും അവസരമൊരുക്കും.
പുറത്തുനിന്നുവരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അത് അടുത്തറിയാനും അവസരമൊരുക്കും.
കേരള സമ്മിറ്റ് 2024 ന്റെ ഔദ്യോഗിക ലോഗോ എം കെ രാഘവന്‍ എം.പി പ്രകാശനം ചെയ്തു.
സര്‍ഗ്ഗാത്മകതയെ ശാക്തീകരിക്കുന്നതിനും നവീകരണത്തിന് പ്രചോദനം നല്‍കുന്നതിനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തമ്മില്‍ ബന്ധപ്പെടുന്നതിനും വളരുന്നതിനുമുള്ള ഒരു വേദി യായാണ് കേരള സമ്മിറ്റ് 2024 വിഭാവനം ചെയ്തിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെയും ക്രീയേറ്റേഴ്‌സിന്റെയും സംഗമ ഭൂമിയാവാന്‍ പോകുന്ന ഇവന്റ് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നിഹാദ് അബ്ദുള്ള വെബ് ഡവലപ്പര്‍, ഉനൈസ് ഖാസിം ഇവന്റ് കോഓര്‍ഡിനേറ്റര്‍ പങ്കെടുത്തു.