അമ്മ വായന മുറികള്‍ക്കും സ്‌കൂള്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ കൈമാറി

അമ്മ വായന മുറികള്‍ക്കും സ്‌കൂള്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ കൈമാറി

പുസ്തകങ്ങള്‍ കൈമാറി

കോഴിക്കോട് : ലോക പുസ്തകദിനാഘോഷത്തിന്റെ ഭാഗമായി എഴുത്തുകാരന്‍ കൂടിയായ ഇ എന്‍ ടി സര്‍ജന്‍ ഡോ. ഒ എസ് രാജേന്ദ്രന്‍ സംഭാവന ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍, കുട്ടികളെ മയക്കുമരുന്ന് ലോബി വശത്താക്കുന്നതിനെതിരെയുള്ള ‘ ബെല്ലഡോണ ‘ ഉള്‍പ്പെടെയുള്ള സാഹിത്യ പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച 5 കൃതികളും മാതൃഭൂമി ബുക്‌സ്, ചിന്താ പബ്‌ളിഷേഴസ് തുടങ്ങിയ പ്രസാധകരുടെ ദര്‍ശനം സാംസ്‌കാരിക വേദിയുടെ സ്വന്തം ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങളും ചേവായൂര്‍ – ചെലവൂര്‍ പ്രദേശങ്ങളിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്കും അമ്മവായന മുറികള്‍ക്കും കൈമാറുന്ന പദ്ധതിക്ക് തുടക്കമായി. ചേവായൂര്‍ സെന്റ് ഫിലോമിന എ എല്‍ പി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സൈമണ്‍ പീറ്ററും സ്‌കൂള്‍ ലീഡര്‍ ജൂലിയറ്റും ചേര്‍ന്ന് ദര്‍ശനം സാംസ്‌കാരികവേദി ചെയര്‍മാന്‍ കെ കുഞ്ഞാലി സഹീറില്‍ നിന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി സി അഗത സ്വാഗതവും സി എസ് ജസ്‌ന നന്ദിയും പറഞ്ഞു. ദര്‍ശനം ഐ ടി കോര്‍ഡിനേറ്റര്‍ ഡഗ്‌ളസ് ഡി സില്‍വ, ബാലവേദി മെന്റര്‍മാരായ പി ജസീലുദീന്‍, പി തങ്കം, കമ്മിറ്റി അംഗങ്ങളായ മിനി ജോസഫ്, ബാബു നമ്പ്യാലത്ത്, കെ പി മോഹന്‍ദാസ് , ബെന്നി അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. വായന പക്ഷാചരണം ആരംഭിക്കുന്ന ജൂണ്‍ 19 വരെയുള്ള ദിവസങ്ങളില്‍  ഹൈസ്‌കൂളുകളായ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് , ജെ ഡി ടി ഇസ്ലാം , ദേവഗിരി സാവിയോ , മെഡിക്കല്‍ കോളേജ് കാമ്പസ് എന്നിവയ്ക്കും മൂഴിയ്ക്കല്‍ എ എം എല്‍ പി , ചേവായൂര്‍ മനത്താനത്ത് എ എല്‍ പി , ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്‌ളീഷ് സ്‌കൂള്‍, ജെഡിറ്റി ഇഖ്‌റ ഇംഗ്‌ളീഷ് സ്‌കൂള്‍ എന്നിവയ്ക്കും പുസ്തകങ്ങള്‍ കൈമാറുമെന്ന് ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *