കോഴിക്കോട് :എഴുത്തുകാരെ താരതമ്യം ചെയ്യേണ്ട കാര്യമില്ലന്നും അതിന് തുനിയരുതെന്നും
യു കെ കുമാരന്‍ പറഞ്ഞു. ബേപ്പൂര്‍ മുരളീധര പണിക്കരുടെ 90 -ാമത് പുസ്തകം ‘ഓര്‍മ്മയിലെ ഓളങ്ങള്‍ ‘നോവല്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡോ എം പി പത്മനാഭന് നല്‍കി
പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ എഴുത്തുകാര്‍ക്കും ഏതെങ്കിലും സവിശേഷത ഉണ്ടാകും , താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സമൂഹത്തിന് ഏറ്റവും പ്രയോജനകരമാക്കി മാറ്റി എങ്ങിനെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് അനുഭവം കൊണ്ട് പഠിച്ച എഴുത്തുകാരനാണ് മുരളീധര പണിക്കര്‍. തനിക്ക് നിയുക്തമായ മേഖലയില്‍ നിന്ന് കൊണ്ട് തന്നെ സാഹിത്യ പ്രവര്‍ത്തനം ഏറെ ആത്മാര്‍ത്ഥതയോട് കൂടി നടത്തുന്ന എഴുത്തുകാരനാണ്. ഒരു ജീവിതത്തെ ഏറ്റവും സത്യ സന്ധമായി തന്നെ അവതരിപ്പിക്കുവാന്‍ പണിക്കര്‍ക്ക് കഴിയുന്നുവെന്നത് ഈ നോവലിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അളകാപുരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു.ലിപി അക്ബര്‍, എം ഗോകുല്‍ ദാസ , അജീഷ് അത്തോളി, ഇ എം രാജാമണി, വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.