പൂര്‍ണ്ണ ആര്‍.രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം എം.എസ്.ബനേഷിന്

പൂര്‍ണ്ണ ആര്‍.രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം എം.എസ്.ബനേഷിന്

കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണസമിതിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് എം.എസ്.ബനേഷ് രചിച്ച ‘പേരക്കാവടി’ അര്‍ഹമായി. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ഡോ. കെ.വി. സജയ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ എം.എസ്. ബനേഷ്, നാലു കവിതാസമാഹാരങ്ങളടക്കം പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമാണ്.

 

പൂര്‍ണ്ണ ആര്‍.രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം
എം.എസ്.ബനേഷിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *