മുട്ടാജെ കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്‍ ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു

മുട്ടാജെ കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്‍ ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു

കാസര്‍ഗോഡ്: മുട്ടാജെ കുഞ്ഞാലിഹാജി ഫാമിലി അസോസിയേഷന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബയാര്‍ ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണറും കുടിവെള്ള സൗകര്യവും ഒരുക്കി. സ്‌കൂളില്‍ നടന്ന പരിപാടി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എം.കെ.എച്ച്.എഫ് അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.കെ.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. പൈവളിഗ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയന്തി മുഖ്യാതിഥിയായിരുന്നു. ആവള എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ പ്രമീള.കെ ആശംസകള്‍ നേര്‍ന്നു. എം.കെ.എച്ച്.എഫ് സെക്രട്ടറി ഹമീദ് പരെ സ്വാഗതവും, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശോഭ പല്ലവി നന്ദിയും പരഞ്ഞു. എം.കെ.എച്ച്.എഫ് അസോസിയേഷന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുടിവെള്ളത്തിന് വാട്ടര്‍ പ്യൂരിഫിക്കേഷന്‍ മെഷീന്‍ വാങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌കൂളില്‍ ചെന്നന്വേഷിച്ചപ്പോള്‍ അവിടെ കുടിവെള്ള സൗകര്യം തന്നെയില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്നാണ് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്. കിണര്‍ കുഴിച്ചതിന് ശേഷം കുടിവെള്ളം എടുക്കാനാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കുടിവെള്ള പദ്ധതിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം ഡോ.കെ.കുഞ്ഞാലി നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഡോ.കുഞ്ഞാലിയെയും, പത്‌നി രഹന കുഞ്ഞാലിയെയും മെമന്റോയും, പൊന്നാടയും, താലിയും നല്‍കി ആദരിച്ചു. എം.കെ.എച്ച്.എഫ് അസോസിയേഷന്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണവും നല്‍കി.

 

 

മുട്ടാജെ കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്‍
ആവള എ.എല്‍.പി സ്‌കൂളില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *