കോഴിക്കോട്: ബീച്ചിലെ ലയണ്‍സ് പാര്‍ക്ക് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് അമൃത് പദ്ധതിയില്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടും ഇത് വരെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു. നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ ഗ്രുപ്പ് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അഡ്വ എ കെ ജയകുമാര്‍ പ്രസിഡണ്ട്. ടി കെ എ അസീസ് ,പി ആര്‍ സുനില്‍സിങ്ങ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, യൂനസ് പരപ്പില്‍ ജനറല്‍ സെക്രട്ടറി, കെ സന്തോഷ് കുമാര്‍, എം എസ് മെഹബൂബ് സെക്രട്ടറിമാരായും, എം എ സത്താര്‍ ട്രഷറര്‍, ഡോ കെ. മൊയ്തുവിനെ ചെയര്‍മാനായും തെരഞ്ഞെടുത്തു.