പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട്: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മൂന്നാമത് ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.യൂത്ത് സെന്റര്‍ ഹാളില്‍ നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എന്‍. എ. അമീര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന്‍ സ്വാഗതം പറഞ്ഞു.
എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധികളായ കെ.എന്‍ എ അമീര്‍,ലൈജു ജെ. എസ്, സത്താര്‍ ആവിക്കര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലോക കേരള സഭാംഗം പി.കെ.കെബീര്‍ സലാല, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി. നിസാര്‍, രാംദാസ് വേങ്ങേരി സുബൈര്‍ പന്തീരാങ്കാവ്് ജമീല .പി.ടി, സലിം നല്ലളം, ഉമ്മര്‍ കൊയിലാണ്ടി ആശംസകള്‍ നേര്‍ന്നു.
സമ്മേളന നടത്തിപ്പിന് 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവാസി പെന്‍ഷന്‍ കേന്ദ്രം വിഹിതം നല്‍കി വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു യോഗം ആവശ്യപ്പെട്ടു.

 

 

പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *