ചേമ്പര്‍ ഓഫ് കേരള കോളേജ് എഡ്യൂ കാര്‍ണിവല്‍ 15,16 ന് കണ്ടംകുളം ജൂബിലി ഹാളില്‍
കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസരംഗത്തെയും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ ചേമ്പര്‍ ഓഫ് കേരള കോളേജ് എഡ്യൂ കാര്‍ണിവല്‍ 15,16 ന് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുമെന്ന് ചേമ്പര്‍ ഓഫ് കേരള കോളേജസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
30000ത്തിലധികം വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരും അമ്പതിലധികം പ്രൊഫഷണല്‍ കോളേജുകളും പങ്കെടുക്കുന്ന എഡ്യൂ കാര്‍ണിവല്‍ വിദ്യാഭ്യാസമേഖലയിലെ പുതിയ സാധ്യതകള്‍ക്കായുള്ള അപൂര്‍വ്വവേദിയാകും.
മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍, ലോ കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ഫാഷന്‍ ഡിസൈനിങ് കോളേജുകള്‍, ബി എഡ്- ടി ടി സി കോളേജുകള്‍, ആര്‍ക്കിടെക്ചര്‍ കോളേജുകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജുകള്‍, മീഡിയ സ്റ്റഡീസ് കോളേജുകള്‍, പോളിടെക്‌നിക് ആന്‍ഡ് ഐ ടി ഐ എന്നിങ്ങനെ കേരളത്തിലെ പ്രമുഖ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളും കാര്‍ണിവലിന്റെ ഭാഗമാവുന്നതാണ്. സ്‌പോട്ട് അഡ്മിഷന്‍ വഴി ആകര്‍ഷകമായ ഓഫറുകളും പാക്കേജുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ നയിക്കുന്ന വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. എഡ്യൂ കാര്‍ണിവലില്‍ പങ്കെടുക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കോളേജുകള്‍ക്ക് തങ്ങളുടെ കോഴ്‌സുകളെ പറ്റിയും പഠന മികവിനെ കുറിച്ചും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും എഡ്യൂ കാര്‍ണിവല്‍ വഴിയൊരുക്കുമെന്ന് ഇവര്‍ പറഞ്ഞു.. കൂടാതെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കൈവരിച്ച വിദ്യാര്‍ത്ഥികളെ എഡ്യൂ കാര്‍ണിവലില്‍ ആദരിക്കുകയും ചെയ്യും. സ്റ്റാള്‍ ബുക്കിങ്ങിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: (സുരേഷ് വി- 9847773377).
വാര്‍ത്താ സമ്മേളനത്തില്‍ ചേമ്പര്‍ ഓഫ് കോളെജസ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ഹരികുമാര്‍, ട്രഷറര്‍ എം.സന്ധ്യ, നാരായണന്‍, സുരേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.