വെള്ളാപ്പള്ളി പ്രസ്താവന: ഡോ. ഹുസൈന്‍ മടവൂര്‍ രാജി വെച്ചു

വെള്ളാപ്പള്ളി പ്രസ്താവന: ഡോ. ഹുസൈന്‍ മടവൂര്‍ രാജി വെച്ചു

കോഴിക്കോട്: മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവയില്‍ പ്രതിഷേധിച്ച് സമിതി വൈസ് ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ സ്ഥാനം രാജി വെച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇടത്പക്ഷ സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്നും അത് കൊണ്ടാണ് ഈഴവസമുദായം ഇടപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതിനാല്‍ അദ്ദേഹം പ്രസ്തുത പ്രസ്താവന പിന്‍വലിക്കണം.അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ മുസ്ലിം സമുദായം വോട്ട് ചെയ്ത് ഇടത് പക്ഷത്തെ ജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളില്‍ തങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റ പരാതി.
സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, ആരാധനാലയ നിര്‍മ്മാണത്തിന്നുള്ള തടസ്സങ്ങള്‍ തുടങ്ങിയപ്രശ്‌നങ്ങള്‍ മുസ്ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെന്റര്‍ ന്യൂട്രാലിറ്റിയുടെയും എല്‍ ജി ബി റ്റി സംസ്‌കാരങ്ങള്‍ സ്‌കൂള്‍ കുട്ടികളിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്.മുസ്ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട വര്‍ത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

 

വെള്ളാപ്പള്ളി പ്രസ്താവന:
ഡോ. ഹുസൈന്‍ മടവൂര്‍ രാജി വെച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *