പി .കെ. കബീര്‍ സലാല വീണ്ടും  ലോക കേരള സഭാ അംഗം

പി .കെ. കബീര്‍ സലാല വീണ്ടും ലോക കേരള സഭാ അംഗം

തിരുവനന്തപുരം :പ്രമുഖ പ്രവാസി സംഘടന പ്രവര്‍ത്തകനും ആര്‍. ജെ. ഡി യുടെ ജനത പ്രവാസി സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കെ. കബീര്‍ സലാലയെ വീണ്ടും ലോക കേരള സഭാ അംഗമായി തെരഞ്ഞെടുത്തു.
നാലാമത് ലോക കേരള സഭയില്‍ അദ്ദേഹം സംബന്ധിക്കും.
2011 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ സ്ഥിരം അതിഥികൂടിയാണ് കബീര്‍ സലാല.
പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ പ്രയത്‌നിച്ച വ്യക്തി എന്ന നിലക്ക് പ്രവാസി മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനാണ് അദ്ദേഹം.
ഇതിനുപുറമേ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു. പതിറ്റാണ്ടുകളായി പ്രവാസികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കബീര്‍ സലാലക്ക് ഇത് അര്‍ഹതക്ക് ലഭിച്ച അംഗീകാരം കൂടിയാണ്.
1995ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ്, മദ്യത്തിനും മയക്കുമരുന്നിനും എതിരെ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാറിന്റെ മാനവ സേവ അവാര്‍ഡ് 2011-ല്‍ ലഭിച്ചിട്ടുണ്ട്. പ്രവാസി രംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഓഹരി 210525 രൂപ ആയിരുന്നത് 50525രൂപയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് നിയമപോരാട്ടം നടത്തി സാധാരണക്കാരായ പ്രവാസികള്‍ക്കും വിമാനത്താവളത്തിന്റെ ഓഹരി നേടിയെടുക്കാന്‍ കബീര്‍ സലാല നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. വ്യാപാരി വ്യവസായി ഏകോപന
സമിതി സമിതിയുടെ നേതൃത്വത്തിലും, കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്‌കാരിക  മേഖലകളിലും സജീവ സാന്നിധ്യമാണ് കബീര്‍ സലാല.

 

 

 

പി .കെ. കബീര്‍ സലാല വീണ്ടും

ലോക കേരള സഭാ അംഗം

 

Share

Leave a Reply

Your email address will not be published. Required fields are marked *