പ്രഥമ അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്ത് സ്മാരക പുരസ്‌കാരം മുന്‍ മന്ത്രി ടി.കെ.ഹംസക്ക്

പ്രഥമ അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്ത് സ്മാരക പുരസ്‌കാരം മുന്‍ മന്ത്രി ടി.കെ.ഹംസക്ക്

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും പാരിസ്ഥിതിക പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷെരീഫ് ഉള്ളത്തിന്റെ പേരില്‍ കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സാമൂഹിക പ്രവര്‍ത്തക അവാര്‍ഡിന്് മുന്‍മന്ത്രിയും സാംസ്‌കാരിക പ്രവര്‍ത്തകനും വഖഫ് ബോര്‍ഡ് അദ്ധ്യക്ഷനുമായിരുന്ന അഡ്വ:ടി.കെ.ഹംസ അര്‍ഹനായി.
മഞ്ചേരി കച്ചേരിപ്പടിയില്‍ നടന്ന ചടങ്ങില്‍ ഉള്ളത്തിന്റെ സുഹൃത്തും ഇരിക്കൂര്‍ എം.എല്‍.എ.യുമായ സജീവ് ജോസഫ് അവാര്‍ഡ് സമ്മാനിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന കാലത്ത് മനുഷ്യക്കടത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചംവീശിയ ഷെരീഫ് ഉള്ളത്ത്, എന്നും അശരണരുടെയും ആലംബഹീനരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടൊപ്പം പാരിസ്ഥിതിക ചൂഷണത്തിന്റെ അപകടത്തെക്കുറിച്ച് കേരളത്തെ ഉണര്‍ത്തിയ പ്രമുഖരില്‍ ഒരാളുമായിരുന്നുവെന്നും സജീവ് ജോസഫ് അനുസ്മരിച്ചു.
ചാലിയാര്‍ പുഴ സംരക്ഷണ സമിതിയിലെ ഏറ്റവും പ്രായംകുറഞ്ഞ സമരഭടനായും സൈലന്റ് വാലി സംരക്ഷണ സമിതിയിലും മനുഷ്യാവകാശ പ്രവര്‍ത്തനത്തിലും നിറസാന്നിദ്ധ്യമായിരുന്ന സാംസ്‌കാരിക പരിഷത്തിന്റെ സ്ഥാപകന്‍ അഡ്വ:ഷെരീഫ് ഉള്ളത്തിന്റെ രണ്ടാം സ്മരണദിനം
മഞ്ചേരി കച്ചേരിപ്പടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വക്കേറ്റ് കെ. സൈതാലിക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. സാംസ്‌കാരിക പരിഷത്ത് അദ്ധ്യക്ഷ സിതാര ഉള്ളത്ത്, പി.ഉബൈദുള്ള എം.എല്‍.എ, അഡ്വക്കേറ്റ് സഫറുള്ള, അഡ്വക്കേറ്റ് സുജാത വര്‍മ്മ,മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫിറോസ്, റഷീദ് പറമ്പന്‍, ഫൈസല്‍ എളേറ്റില്‍, ഒ.എം. കരുവാരക്കുണ്ട്, ആര്‍.കെ.പൂവ്വത്തിക്കല്‍, ബദറുദ്ദീന്‍ ഗുരുവായൂര്‍, മൂസാന്‍ പാട്ടില്ലത്ത്, അയ്യൂബ് മേലേടത്ത്, ഫാദര്‍ മാത്യു മാണിക്യത്താഴം, അഡ്വ: ഫിറോസ് ബാബു,ഷെമീജ് കാളികാവ്, പി. ഷംസുദ്ദീന്‍,
പി.കെ.സത്യപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സലാം പാനോളി, നാസര്‍ മാട്ടുമ്മല്‍, മുകുന്ദന്‍ മേലേടത്ത്, മഹേഷ് ചിത്രവര്‍ണ്ണം, സി.പി. കുഞ്ഞാലന്‍, സലാം എടവണ്ണ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ പ്രശസ്ത സേവനം നല്‍കിയവരെ സദസ്സില്‍ ആദരിച്ചു.

 

പ്രഥമ അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്ത് സ്മാരക
പുരസ്‌കാരം മുന്‍ മന്ത്രി ടി.കെ.ഹംസക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *