ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മന്ത്രി സഭയില്‍ ഇടം പിടിച്ചത് രാഷ്ട്രീയത്തിലെ അതികായരുടെ പിന്‍തലമുറക്കാരാണ.് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മകന്‍ എച്ച്.ഡി.കുമാരസ്വാമി ക്യാബിനറ്റ് മന്ത്രി. മുന്‍പ്രധാനമന്ത്രി ചൗധരി ചരണ്‍സിങിന്റെ ചെറുമകന്‍ ജയന്ത് ചൗധരി എന്നിവരാണ് പ്രധാനമന്ത്രിമാരുടെ പിന്‍ തലമുറക്കാര്‍.ആര്‍.എല്‍.ഡി അധ്യക്ഷനായ ജയന്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇന്ത്യ സഖ്യം വിട്ട് എന്‍.ഡി.എയിലെത്തിയത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ് തുടര്‍ച്ചയായി മൂന്നാമതും മോദി മന്ത്രിസഭയില്‍ അംഗമായ പിയൂഷ് ഗോയല്‍. രണ്ടാം വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രഥാന്റെ മകന്‍ ധര്‍മേന്ദ്ര പ്രഥാനും തുടര്‍ച്ചയായി മൂന്നാമതും മന്ത്രിയായി. മുന്‍ കേന്ദ്രമന്ത്രി കിഞ്ചരപ്പു യേരന്‍ നായിഡുവിന്റെ മകന്‍ രാം മോഹന്‍ നായിഡു, രാജീവ് ഗാന്ധി മന്ത്രിസഭയിലുള്‍പ്പെടെ അംഗമായിരുന്ന മാധവ റാവു സിന്ധ്യയുടെ മകന്‍ ജോതിരാദിത്യ സിന്ധ്യ, ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകനും രണ്ട് മോദി സര്‍ക്കാരുകളിലുള്‍പ്പെടെ ഏഴുതവണ കേന്ദ്രമന്ത്രിയായ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ പിതാവിന്റെ മരണശേഷമുള്ള ആദ്യസര്‍ക്കാരില്‍ പിന്‍ഗാമിയാകുന്നു.
ബിഹാര്‍ മുന്‍മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂരിന്റെ് മകന്‍ രാം നാഥ് ഠാക്കൂറര്‍, അപ്നാദള്‍ സ്ഥാപകന്‍ സോണേ ലാല്‍ പട്ടേലിന്റെ മകള്‍ അനുപ്രിയ പട്ടേല്‍, മുതിര്‍ന്ന ബി.ജെ.പി നേതാവും ഡല്‍ഹി പ്രതിപക്ഷ നേതാവുമായിരുന്ന വി.കെ.മല്‍ഹോത്രയുടെ മകന്‍ ഹര്‍ഷ് മല്‍ഹോത്രയെയുംമുന്‍പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകന്‍ ഇന്ന് പിതാവിന്റെ എതിര്‍പാളയത്തില്‍ കേന്ദ്രമന്ത്രിയാകുന്നതും രാഷ്ട്രീയ കൗതുകം.
ഏത് ചുമതലയും ഏറ്റെടുക്കും കേരളത്തിനായി ആഞ്ഞുപിടിക്കും സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും
കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഏത് ചുമതലയും ഏറ്റെടുക്കുമെന്നും കേരളത്തിനായി ആഞ്ഞുപിടിക്കുമെും് സുരേഷ് ഗോപി. ഏത് വകുപ്പെന്നതില്‍ ഒരു ആഗ്രഹവുമില്ലെന്നും കേരളത്തിനും തമിഴ്‌നാടിനും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും എം.പി എന്ന നിലയില്‍ ഏത് വകുപ്പിലും ഇടപെടാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന് ന്യായമായ പരിഗണന നരേന്ദ്ര മോദി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിന്റെ വികസനത്തിനായി ശ്രമിക്കുമെന്നും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കായി നിലകൊള്ളുമെന്നും ജോര്‍ജ് കുര്യനും പ്രതികരിച്ചു. രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിനായി ശ്രമിക്കും. ഏത് വകുപ്പ് വേണമെന്ന് ആഗ്രഹമില്ലെന്നും അദ്ദേഹവുംം കൂട്ടിച്ചേര്‍ത്തു.
കേരള വേഷത്തില്‍ അന്‍പത്തിരണ്ടാമതായി ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയായ സുരേഷ്‌ഗോപിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം രാഷ്ട്രപതിയെ വണങ്ങി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരികിലെത്തിയ സുരേഷ് ഗോപിയെ മോദി രണ്ടുകൈകളും ചേര്‍ത്ത് പിടിച്ചഭിനന്ദിച്ചു. സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ ഭാര്യ അമ്മയും ഉള്‍പ്പെടുന്ന കുടംബം രാഷ്ട്രപതിഭവനില്‍ എത്തിയിരുന്നു.
മൂന്നാം മോദി സര്‍ക്കാരില്‍ പലരും
രാഷ്ട്രീയത്തിലെ അതികായരുടെ പിന്‍തലമുറ