ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു. തന്നെ പരിഗണിച്ചതിന് പാര്‍ട്ടി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്ന് വ്യക്തമാക്കി.

രാജ്യസഭയിലേക്ക് നിരവധി നേതാക്കളെ പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ഹാരിസ് ബീരാന് നറുക്ക് വീഴുകയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു തുടങ്ങിയവര്‍ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാടാണ് ഹാരിസ് ബീരാന് തുണയായത്. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഹാരിസ് ബീരാനെ പിന്തുണച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *