കോഴിക്കോട് ബയോ സയന്‍സ് ലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട്, ‘ട്രോപ്പിക്കല്‍ ബയോ സമ്മിറ്റ് ’24’ എന്ന പേരില്‍ കോഴിക്കോട് ഫാറൂഖ് കോളേജ് ഓട്ടോണമസില്‍ അന്താരാഷ്ട്ര സമ്മേളനം നടന്നു. സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്റെയും (സിടിബിസി) ഫാറൂഖ് കോളേജ് പിജി ആന്‍ഡ് റിസര്‍ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സുവോളജിയുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഫറന്‍സ് സീരീസിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതി വ്യവസ്ഥയുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര പുരോഗതിയെ പരിപോഷിപ്പിക്കുന്നതിലുമായി വ്യത്യസ്ത സെഷനുകള്‍ നടന്നു.സമകാലിക ലോകത്തു ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ‘ജൈവവൈവിധ്യവും സുസ്ഥിര ഭാവിയും’ എന്ന വിഷയത്തിലാണ് ഇത്തവണത്തെ കോണ്‍ഫറന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചുക്കുന്നത്.
ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം, ബയോടെക്നോളജി & മോളിക്യുലാര്‍ ബയോളജി, പരിണാമ ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, നരവംശശാസ്ത്രവും ഉപജീവനവും, സസ്യശാസ്ത്രം, പരിസ്ഥിതി മോഡലിംഗ്, പരിസ്ഥിതി ജിഐഎസ്, കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് എന്നീ വിഷയങ്ങളിലൂന്നിയാണ് ഇത്തവണത്തെ സെഷനുകള്‍.
ഹൈബ്രിഡ് മോഡ് ശാസ്ത്രീയ അവതരണങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഒരു പോസ്റ്റ് കോണ്‍ഫറന്‍സ് ടൂര്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷനങ്ങളില്‍പെടുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രികള്‍ച്ചര്‍ (ദുബായ് )ഡയറക്ടര്‍ ജനറല്‍ ഡോ. താരിഫ അല്‍സാബി പരിപാടി ഉത്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസലൈന്‍ അഗ്രികള്‍ച്ചറിലെ ഓപ്പറേഷന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ചീഫ് ഡോ. ചാര്‍ബല്‍ തറാഫ് പരിപാടിക്ക് ആശംസ നേര്‍ന്നു. സുവോളജി വിദ്യാര്‍ത്ഥിനി അമീന പ്രാര്‍ത്ഥന ഗീതവും കോളേജ് ഗായകസംഘം കോളേജ് ഗീതവും ആലപിച്ചു.12 ഓളം ഗവേഷകര്‍ അവരുടെ പഠനവിഷയങ്ങള്‍ അവതരിപ്പിച്ചു.
ട്രോപ്പിക്കല്‍ ബയോ സമ്മിറ്റ് 2024-ന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് വിജയകുമാര്‍, സിടിബിസി ചെയര്‍പേഴ്‌സണ്‍ ഡോ. ഹാരിസ് പാറേങ്ങല്‍, ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഡോ. അലി ഫൈസല്‍, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എ. അയ്ഷ സ്വപ്ന, നബാര്‍ഡിലെ ഡി.ഡി.ഡി, ഡോ. രാകേഷ് വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സുവോളജി ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ഡോ.എ.പി.റഷീബ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഷബാന ടി.പി എന്നിവര്‍ നന്ദിയും പറഞ്ഞു. സംഗീത വിരുന്നും, ഇന്ത്യയിലെ വ്യത്യസ്ത കലാരൂപങ്ങള്‍ കൂട്ടിയിണക്കിയ മനോഹരമായ നൃത്തവിരുന്നും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.