ഉപഭോക്തൃ സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഉപഭോക്തൃ സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

മാഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്തൃ സേവന കേന്ദ്രം മാഹി പെന്‍ഷനേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വവ്വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് മാഹി ശാഖ ചീഫ് മാനേജര്‍ ശരണ്യ വിജയന്‍ ഭാവി പദ്ധതികള്‍ വിശദീകരിച്ചു. കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ ഡി.ധീരജ്, ഉപഭോക്തൃ സേവ കേന്ദ്രം കോഓര്‍ഡിനേറ്റര്‍ എം.നിഖില്‍, ഡപ്യൂട്ടി റജിസ്ട്രാര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി കങ്കയ്യാന്‍, ഡോ.എം.പി.പത്മനാഭന്‍, സബ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, ഡയറക്ടര്‍ പി.സി.ദിവാനന്ദന്‍, വൈസ് പ്രസിഡണ്ട് കെ.എം.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

ഉപഭോക്തൃ സേവനകേന്ദ്രം
പ്രവര്‍ത്തനമാരംഭിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *