കോഴിക്കോട്:ബിര്‍ഷ മുണ്ടയുടെ ജീവചരിത്രം വരും തല മുറകള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് അലയന്‍സ് ഓഫ് നാഷണല്‍ എസ് സി /എസ് ടി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിര്‍ഷ മുണ്ട അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. ദലിത് ആദിവാസി സമൂഹം നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ല എങ്കില്‍ രാജ്യത്ത് ദലിത് ആദിവാസി സമൂഹം പുതിയ ഒരു വിപ്ലവത്തിന് തയ്യാറാവുമെന്ന് അനുസ്മരണ കണ്‍വെന്‍ഷന്‍ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഹോട്ടല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ കണ്‍വെന്‍ഷന്‍ ആദിവാസി ഗോത്ര മൂപ്പന്‍ കെ .പി .കോരന്‍ ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് രാമദാസ് വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .ടി.വി .ബാലന്‍ പുല്ലാളൂര്‍ ,അഭിലാഷ് ബധിരൂര്‍ ,ദേവകി വാഴയൂര്‍ ,പി .കെ .അനില്‍കുമാര്‍, മധു നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ബിര്‍ഷ മുണ്ടയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം