2023-24 എസ്ഒഎഫ് ഒളിമ്പ്യാഡ് പരീക്ഷ കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം

2023-24 എസ്ഒഎഫ് ഒളിമ്പ്യാഡ് പരീക്ഷ കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം

2023-24 ലെ എസ്ഒഎഫ് ഒളിമ്പ്യാഡ് പരീക്ഷയില്‍ കൊച്ചിയില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കി. ഇംഗ്ലീഷ് ഒളിമ്പ്യാഡില്‍ ഭവന്‍സ് വിദ്യാ മന്ദിറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തി മഞ്ജിത്ത് ഒന്നാം റാങ്കും അന്താരാഷ്ട്ര സ്വര്‍ണ്ണ മെഡലും മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. ദേശീയ സയന്‍സ് ഒളിമ്പ്യാഡില്‍ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവറാം എസ് ഒന്നാം റാങ്കും അന്താരാഷ്ട്ര സ്വര്‍ണ്ണ മെഡലും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നേടി. ഈ വര്‍ഷത്തെ എസ്ഒഎഫ് ഒളിമ്പ്യാഡിന് കൊച്ചിയില്‍ നിന്നുള്ള 19,211 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നായി ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ന്യൂഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ വിജയികളെയും അവരുടെ അധ്യാപകരെയും പ്രിന്‍സിപ്പലുകളെയും ആദരിച്ചു. മുന്‍ വിക്രം സാരാഭായ് ഐ.എസ്.ആര്‍.ഒ. പ്രൊഫസറും വിഷനറി ശാസ്ത്രജ്ഞനുമായ പ്രൊഫ. വൈ.എസ്.രാജന്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) സെക്രട്ടറി സി എസ് ആശിഷ് മോഹന്‍, എപിയന്‍സ് സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ ആര്‍. രവി, മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് ദീപക് മിശ്ര, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ചേതന്‍ ഭഗത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളിമ്പ്യാഡ് പരീക്ഷകള്‍ സംഘടിപ്പിച്ച് 26 വര്‍ഷം പൂര്‍ത്തിയാക്കിയതായി സ്ഥാപക ഡയറക്ടര്‍ മഹാബീര്‍ സിംഗ് അറിയിച്ചു. ”ഈ അധ്യയന വര്‍ഷം 70 രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 91,000 സ്‌കൂളുകളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 7000 സ്‌കൂളുകളില്‍ നിന്നുള്ള 1,30,000-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സംസ്ഥാന തല റാങ്കുകള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചു, കൂടാതെ 1,000,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂളുകളില്‍ മികവ് തെളിയിച്ചതിന് ‘ഗോള്‍ഡ് മെഡല്‍സ് ഓഫ് എക്‌സലന്‍സ്’ നല്‍കി ആദരിച്ചു. അറിവ് വര്‍ധിപ്പിക്കുന്നതിനുള്ള അര്‍പ്പണബോധത്തിനുള്ള അംഗീകാരമായി 3,500 പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒളിമ്പ്യാഡ്, നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ ജനറല്‍ നോളജ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ കൊമേഴ്‌സ് ഒളിമ്പ്യാഡ്, ഇന്റര്‍നാഷണല്‍ സോഷ്യല്‍ സ്റ്റഡീസ് ഒളിമ്പ്യാഡ് കൂടാതെ പുതുതായി സമാരംഭിച്ച ഇന്റര്‍നാഷണല്‍ ഹിന്ദി ഒളിമ്പ്യാഡ് എന്നിങ്ങനെ എട്ട് ഒളിമ്പ്യാഡ് പരീക്ഷകളാണ് എസ്ഒഎഫ് നടത്തുന്നത്.

 

 

 

2023-24 എസ്ഒഎഫ് ഒളിമ്പ്യാഡ് പരീക്ഷ
കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം

 

Share

Leave a Reply

Your email address will not be published. Required fields are marked *