കോഴിക്കോട്: ഇന്ത്യ മുന്നണിയുടെ മുന്നേറ്റം ജനാധിപത്യ സംവിധാനത്തിനും പിന്നോക്കക്കാര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരള ദളിത് ഫെഡറേഷന് ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ട് കെ വി സുബ്രഹ്മണ്യന് പറഞ്ഞു. കെഡിഎഫ് ഡിയുടെ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവര്‍ഗ്ഗ കൂട്ടായ്മകളും പിന്നോക്കം നില്ക്കുന്ന എല്ലാ കൂട്ടങ്ങളും ഒന്നിച്ച് ഒന്നായി രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ നിലനില്‍പ്പിനു വേണ്ടി ഇനി അങ്ങോട്ടുള്ള നാളുകളിലും അണിചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവദാസന് കുതിരാടം അധ്യക്ഷത വഹിച്ചു. ഇപി കാര്‍ത്തിയായനി, എം കെ കണ്ണന്, ദാസന് ബേപ്പൂര്‍, ശാരദ ബേപ്പൂര്‍, ശ്രീജ പെരിങ്ങാളം, ശ്രീധരന് ബേപ്പൂര്‍, കല്യാണി നല്ലളം തുടങ്ങിയവര്‍ സംസാരിച്ചു.