ജി ടെക് ഗ്ലോബല്‍ കാമ്പസ് സ്റ്റഡി സെന്റര്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജി ടെക് ഗ്ലോബല്‍ കാമ്പസ് സ്റ്റഡി സെന്റര്‍ മണിയോത്ത് ബില്‍ഡിംഗില്‍(അപ്സര തിയേറ്ററിന് സമീപം) ഇന്ന് കാലത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജിടെക് ഗ്ലോബല്‍ കാമ്പസ് കാലിക്കറ്റ് സെന്റര്‍ ഡയറക്ടര്‍ പി.എം.രമേശ് ബാബു അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ എസ്.എന്‍.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.കുമാര്‍. എസ്.പി, സിനിമാ സംവിധായകന്‍ കെ വൈശാഖ്, ബ്രാഞ്ച് മാനേജര്‍ സനൂബ് എന്നിവര്‍ സംബന്ധിച്ചു. ജി ടെക് അസോസിയേറ്റ് വൈസ് പ്രസിഡണ്ട് ബിജു എം നമ്പ്യാര്‍, സൗത്ത് സോണ്‍ മാനേജര്‍ ഷിബിന്‍ കുമാര്‍ എന്നിവര്‍ വിദേശ വിദ്യഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. വിദേശ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്, ആപ്ലിക്കേഷന്‍ പ്രോസസ്സര്‍, അഡ്മിഷന്‍, വിസ, ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും സെന്ററിലൂടെ ലഭ്യമാവും. വിശദ വിവരങ്ങള്‍ക്ക് 0495 270 1670,9656132113.