ലക്കിടി: കാലാവസ്ഥാ വ്യതിയാനം വയനാടിനെയും ബാധിച്ചു തുടങ്ങി എന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍ പറഞ്ഞു. ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ട പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ ‘ശോഭീന്ദ്ര വര’ പരിപാടി ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശോഭീന്ദ്ര വാര’ ത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഒന്നാണ് ‘ശോഭീന്ദ്ര വര.’ വര്‍ഷങ്ങളോളം പ്രൊഫ. ശോഭീന്ദ്രന്‍ നേതൃത്വം കൊടുത്ത മഴയാത്ര ആരംഭിക്കുന്ന കേന്ദ്രമായ ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇതിന്റെ വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ പരിസ്ഥിതി പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ മാരായ വിനു ജോര്‍ജ്, സുബൈദ നൗഷാദ്, ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് സുമ പള്ളിപ്രം, ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ സി ജയരാജന്‍, ജ്യോത്സന അനില്‍, ഡോ. എം പി വാസു തുടങ്ങിയവര്‍ സംസാരിച്ചു. ഇരുപതോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രകൃതി ദൃശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി.