കുന്നംകുളം:വേൾഡ് മലയാളി ഫെഡറേഷൻ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ബഥനി സ്കൂളിൽ സംഘടിപ്പിച്ച വൃക്ഷ തൈനടൽ ചടങ്ങിൽ ഡബ്ലു. എം.എഫ് കേരള രക്ഷാധികാരി കരീം പന്നിത്തടം പരിസ്ഥിതി സന്ദേശം നൽകുന്നു.ബഥനി സ്ക്കൂൾ പ്രിൻസിപ്പാൾ ഫാദർ ബെഞ്ചമിൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡബ്ലു. എം.എഫ്തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ബിനോയ് വടക്കൻ അധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ ജോ: സെക്രട്ടറി ബദ്റുദ്ധീൻ കരിപ്പോട്ടയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജ:സെക്രട്ടറി ജെറി ആൽബർട്ട്,
ജില്ലാ ട്രഷറർ ശാലിനി,വൈസ് പ്രസിഡന്റ് ബെന്നി ചീരൻ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗില്‍ബര്‍ട്ട് പാറമേൽ , ചെയ്മ്പർ യൂത്ത് വിങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര, സ്കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.