കോഴിക്കോട്: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി (8,9) കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ സുരേഷ് ചാരുംമൂട് നഗറില്‍ (സമുദ്ര ഓഡിറ്റോറിയം, ബീച്ച് ) കാലത്ത് 10 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഷാജി തമ്പാനൂര്‍ അധ്യക്ഷത വഹിക്കും. 250ഓളം പ്രതിനിധികള്‍ സംബന്ധിക്കും. 9-ാം തിയതി (ഞായര്‍) ഉച്ചക്ക് 2 മണിക്ക് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിക്കുന്ന റാലി എം.കെ.രാഘവന്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. റാലി ഗുജറാത്തി ഹാളില്‍ സമാപിക്കും. റാലിയില്‍ 3000ത്തിലധികം പേര്‍ പങ്കെടുക്കും.
പൊതു സമ്മേളനം ചലച്ചിത്ര പ്രവര്‍ത്തകനും, എഴുത്തുകാരനും, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 7 വര്‍ഷമായി അസംഘടിത മേഖലയില്‍ ജോലി ചെയ്തിരുന്ന ടാക്‌സി തൊഴിലാളികളുടെ ക്ഷേമത്തിനും നാടിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെടിഡിഒ. കള്ള ടാക്‌സികള്‍ക്കും റെന്റ് കാറുകള്‍ക്കുമെതിരെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളായാണ് സംഘടനയുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ ഏഴായിരത്തോളം ടാക്‌സി ഡ്രൈവര്‍മാര്‍ സംഘടനയില്‍ അംഗങ്ങളാണ്. കക്ഷി രാഷ്ട്രീയമില്ലാതെ സ്വതന്ത്രമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി രാജേഷ് ചേര്‍ത്തലയും സ്വാഗത സംഘം ചെയര്‍മാനുമായ കണ്‍വീനര്‍ അനീഷ് മട്ടന്നൂര്‍, സംസ്ഥാന ജോയന്റ് സെക്രട്ടറി സുജിത്ത് അരക്കുന്നം, അഫ്‌സല്‍ കളര്‍കോട്, കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് വെള്ളിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.