ശില്പശാല നടത്തി

ശില്പശാല നടത്തി

കോഴിക്കോട് : ഭാവി പഠനം രക്ഷിതാക്കൾ കൂടി അറിയേണ്ടത് എന്ന വിഷയത്തിൽ പ്രഭാഷണവും ചെലവൂർ- ചേവായൂർ വില്ലേജുകളിലെ എസ് എസ് എൽ സി – പ്ളസ് ടൂ വിജയികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം സംഘടിപ്പിച്ച ദിശ കരിയർ ഗൈഡൻസ് ശില്പശാല കോഴിക്കോട് സർവ്വകലാശാല ഗാന്ധിയൻ ചെയർ അംഗവും ‘കാതൽ ‘ സിനിമ നടനുമായ ആർ എസ് പണിക്കർ ഉദ്ഘാടനം ചെയ്തു. ദർശനം ഗ്രന്ഥശാല ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ ‘ ഭാവി പഠനം, രക്ഷിതാക്കൾ കൂടി അറിയേണ്ടത് ‘ എന്ന വിഷയത്തിൽ ഐ ടി വിദഗ്ധൻ പൂവ്വതൊടികയിൽ സിദ്ധാർത്ഥൻ പ്രഭാഷണം നടത്തി. കുത്തിവര ചിത്രകാരൻ അജീഷ് ഐക്കരപ്പടി, എഴുത്തുകാരി ശ്രീലത രാധാകൃഷ്ണൻ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ, ദർശനം യുവത കൺവീനർ പി ദീപേഷ് കുമാർ, ബാലവേദി മെൻ്റർ പി ജസീലുദീൻ, വനിത വേദി ജോയിൻ്റ് കൺവീനർ ശശികല മ0ത്തിൽ എന്നിവർ ആശംസ നേർന്നു. SSLC, Plus 2 വിജയികൾക്കും തത്സമയ പ്രശ്നോത്തരി വിജയി അഭിശ്രീയ്ക്കും ഡിജിറ്റൽ ലൈബ്രറി എക്സലൻ്റ്സ് അവാർഡ് എൻ ഐ ടി വിദ്യാർത്ഥി എം പി പ്രണവിനും ആർ എസ് പണിക്കർ സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *